Latest NewsNewsTechnology

അനേകം ജീവനുകൾ രക്ഷിക്കാനായി രക്​തദാനത്തിനു പുതിയ സംവിധാനം ഒരുക്കി ഫേസ്​ബുക്ക്

ന്യൂഡല്‍ഹി: അനേകം ജീവനുകൾ രക്ഷിക്കാനായി രക്​തദാനത്തിനു പുതിയ സംവിധാനം ഒരുക്കി ഫേസ്​ബുക്ക്. ഇതിനു വേണ്ടിയുള്ള പുതിയ ഫീച്ചര്‍ ഫേസ്​ബുക്ക് അവതരിപ്പിക്കുന്നു. ഫേസ്​ബുക്ക്​ സി.ഇ.ഒ മാര്‍ക്ക്​ സക്കര്‍ബര്‍ഗാണ് വിവരം അറിയിച്ചത്. ഇതിലൂടെ ഇനി രക്തദാനം കൂടുതൽ എളുപ്പമാകും. രക്​തദാനത്തിനു താത്പര്യമുള്ള സംഘടനകള്‍, ബ്ലഡ്​ ബാങ്ക്​, വ്യക്​തികള്‍ എന്നിവരെ പരസ്​പരം ബന്ധിപ്പിക്കുകയാണ് പുതിയ ഫീച്ചര്‍ വഴി ഫേസ്​ബുക്ക് ചെയുന്നത്. രക്​തംആവശ്യമുള്ളവർക്ക് ഈ സംവിധാനം വഴി അറിയാക്കാനുള്ള സംവിധാനമുണ്ട്. രക്തദാനത്തിനു സന്നദ്ധത അറിയിച്ചവരെ നോട്ടി​ഫിക്കേഷനിലൂടെ വിവരം അറിയിക്കും.

ഫേസ്​ബുക്കില്‍ രക്തദാനത്തിനു വേണ്ടി രജിസ്​റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒക്​ടോബര്‍ ഒന്ന്​ മുതല്‍നിലവില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button