Latest NewsNewsInternational

ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കൊറിയന്‍ മേഖലയിലെ യുദ്ധ ആശങ്കകള്‍ക്കിടെ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയ്ക്കെതിരെ ചൈനയും രംഗത്ത്. ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ നടപടികളോടു ചൈന സഹകരിക്കും. അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് ഒട്ടേറെ രാജ്യങ്ങളുമായുള്ള ഉത്തരകൊറിയയുടെ വ്യാപാര ബന്ധം തകര്‍ച്ചയിലാണ്.

എന്നാല്‍, ചൈനയുടെ സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉത്തര കൊറിയ. ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ചൈന ഇതുവരെ ശ്രമിച്ചിരുന്നില്ല. പലപ്പോഴും യുദ്ധമൊഴിവാക്കാന്‍ ഇടനിലക്കാരായ ചൈന ഇതാദ്യമായാണ് ആണവ രാഷ്ട്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലക്കുകള്‍ ലംഘിച്ച്‌ തുടര്‍ച്ചയായ മിസൈല്‍, അണു പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയുമായുള്ള വ്യാപാരബന്ധം പഴയപടി തുടരേണ്ടതില്ലെന്നാണ് ചൈനയുടെ പുതിയ നിലപാട്.

ഉത്തരകൊറിയന്‍ പൗരന്‍മാര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ചൈനക്കാരുടെ വ്യവസായങ്ങളും വ്യവസായ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടാന്‍ ചൈന നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച്‌ ഉത്തര കൊറിയ ലോക രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയായ ചൈനയുടെ പുതിയ നിലപാട് ഏകാധിപതിയായി കിം ജോങ് ഉന്നിന് കനത്ത തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button