Latest NewsNewsIndia

ഹണിപ്രീതിനോടു കീഴടങ്ങാൻ ബന്ധുക്കളുടെ അഭ്യർഥന

ന്യൂഡൽഹി: ഗുർമീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീതിനോടു പൊലീസ് മുമ്പാകെ കീഴടങ്ങാൻ ബന്ധുക്കളുടെ അഭ്യർഥന. ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനിടെ, ഹണിപ്രീതിന്റെ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത തന്റെ ജീവനു ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. ബന്ധു വിനയ് തനേജ, ഹണിപ്രീതിനെതിരെ ഉയർന്ന ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നു മാധ്യമങ്ങളോടു പറഞ്ഞു.

ഹണിപ്രീതിനെ 2002 വരെ സിർസയിലെ ദേരാ ആസ്ഥാനത്തു പോയി സന്ദർശിച്ചിരുന്നു. സഹോദരി ഗുർമീതിന്റെ ഗുഹയ്ക്കു സമീപമുള്ള ബംഗ്ളാവിലാണു താമസിച്ചിരുന്നത്. ഇപ്പോൾ കേൾക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ടെന്നും വിനയ് തനേജ പറ‍ഞ്ഞു. മറ്റൊരു ബന്ധുവായ അശോക് ബബ്ബാർ ഹണിപ്രീതും ഗുർമീതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞു ഞെട്ടിയെന്നു പറഞ്ഞു.

അവരുടെ വിവാഹത്തിനു ശേഷം സന്ദർശിച്ചിട്ടില്ല. എന്നാൽ, ദേരാ ആസ്ഥാനത്തു കഴിഞ്ഞിരുന്ന ഹണിപ്രീതിന്റെ മാതാപിതാക്കളെ താൻ ഇടയ്ക്കു സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് അശോക് പറഞ്ഞു. ഹണിപ്രീതിന്റെ മാതാപിതാക്കളെക്കുറിച്ചും ഇപ്പോൾ വിവരമില്ല.

മുൻ ഭാര്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതോടെ തന്റെ ജീവനു ഭീഷണിയുണ്ടെന്നാണു വിശ്വാസ് ഗുപ്ത പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അ‍ജ്ഞാതൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. 1999ൽ ഹണിപ്രീതിനെ വിവാഹം ചെയ്ത ഗുപ്ത 2011ലാണു ബന്ധം ഒഴിയാൻ കേസ് ഫയൽ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button