CinemaMollywoodLatest News

നമ്മുടെ ജിമിക്കി കമ്മൽ ഏറ്റുപിടിച്ച് റഷ്യൻ സുന്ദരികൾ

ജിമിക്കി കമ്മലിന്റെ ആരവങ്ങൾ ഇപ്പോഴും ഉയർന്നുകൊണ്ടേയിരിക്കുന്നു.ദിനംപ്രതി ആരാധകർ കൂടിവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മലയാളിമണ്ണിൽ മാത്രമായി ഒതുങ്ങിപ്പോകാൻ അനുവദിക്കാതെ ഈ ഗാനത്തെ നെഞ്ചിലേറ്റിയവരിൽ അങ്ങ് ഹോളിവുഡിൽ നിന്നുപോലും ആളുകളുണ്ട്.ഇപ്പോൾ മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം അങ്ങ് ദൂരെ റഷ്യയിലും ഹിറ്റായിരിക്കുകയാണ്.

കഴിഞ്ഞ ദിനം സോഷ്യല്‍മീഡിയയില്‍ എത്തിയ റഷ്യന്‍ സുന്ദരികള്‍ ചുവടുവെച്ച ജിമിക്കി കമ്മല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ് ഈ വേര്‍ഷന്‍. ദേവ്ദാന്‍ ഡാന്‍സ് ഗ്രൂപ്പാണ് പാട്ടിനൊത്ത് ചുവടുകള്‍ വെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ജിമിക്കി കമ്മലിന്റെ ഒട്ടേറെ ഡാന്‍സ് പതിപ്പുകള്‍ ഹിറ്റ് ആയെങ്കിലും ഇത് അടിമുടി വെറൈറ്റിയാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button