KeralaLatest NewsNews

ന്യായമായ വിമർശനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അതൊരു അസുഖത്തിന്റെ തുടക്കം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ രാജ്യത്തിനെതിരെ പ്രചാരണവിഷയമാക്കുന്നവര്‍ക്ക് ന്യായമായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു അസുഖത്തിന്റെ തുടക്കമാണെന്ന് ബി. ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇതുതന്നെയാണ് ഫാസിസം. മാദ്ധ്യമങ്ങള്‍ അതിനു ചൂട്ടുപിടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരളാ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ എന്തടിസ്ഥാനത്തിലാണ് കേരളത്തെ വിമര്‍ശിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നത്. ഖ്യമന്ത്രി പിണറായി വിജയനെയും കേരളാ സര്‍ക്കാരിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ?. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്‍റെ ആണിക്കല്ല്.വിജയദശമി പ്രസംഗത്തിനിടെ മോഹന്‍ജി ഭാഗവത് നടത്തിയ വിമര്‍ശനം വസ്തുതാപരമാണ്. കേരളത്തിലും ബംഗാളിലും ജിഹാദി ഭീകരത ശക്തിപ്പെടുന്നു. രണ്ടിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് താല്‍പ്പര്യം വെച്ച്‌ തീവ്രവാദികളെ സഹായിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button