CricketLatest NewsSports

ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

ലഹോർ: ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റർ ലാം ഹൈദർ എന്ന വലംകൈയൻ ഫാസ്റ്റ് ബൗളറാണ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.ഖ്വയദ്-ഇ-അസം ട്രോഫി മത്സരങ്ങൾ നടക്കുന്ന ലാഹോർ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്താണ് സംഭവം. അധികൃതർ തക്കസമയത്ത് ഇടപ്പട്ടെതിനേത്തുടർന്നാണ് ഇയാളെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാനായത്.

മികച്ച പ്രകടനം കാഴ്ച വച്ചിട്ടും തന്നെ അധികൃതർ ലഹോർ ടീമിലുൾപ്പെടുത്താൻ തയാറാകുന്നില്ല. താൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാളായതിനാലാണ് അവഗണിച്ചത്. ഒടുവിൽ ടീമിലിടം നൽകണമെങ്കിൽ പണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇതിലുള്ള മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കാൻ തീരുമാനിച്ചത്. ഇനിയും അവഗണന തുടർന്നാൽ ജീവനൊടുക്കുക തന്നെ ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാനിലെ ഈസ്റ്റ് സോൺ ക്രിക്കറ്റ് അധികൃതരും ലഹോർ ക്രിക്കറ്റ് അസോസിയേഷനുമായിരിക്കും ഉത്തരവാദികളെന്നും ഹൈദർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button