KeralaLatest NewsNews

ഏഴരപ്പൊന്നാന പരിശോധന; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്ത്

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. പരിശോധന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. തന്ത്രി കണഠര് രാജീവര് പൊന്നാനകൾക്കു കേടുപാടു സംഭവിച്ചിട്ടുണ്ടെന്നും അടുത്ത ഉത്സവത്തിനു മുമ്പ് പരിഹരിക്കണമെന്നും നിർദേശിച്ചതിനെ തുടർന്നാണു പരിശോധന നടത്താൻ തീരുമാനിച്ചത്.

ജനങ്ങൾ രാവിലെ പരിശോധനയ്ക്കെത്തിയ സമിതിയെ ക്ഷേത്രത്തിനകത്തു പ്രവേശിപ്പിക്കാൻ തയാറായിരുന്നില്ല. ഇതു ചെറിയ തോതിലുള്ള സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് പരിശോധന നടത്തിയത് ഭക്തജനങ്ങളിൽ ചിലരെയും സമിതിയിൽ ഉൾപ്പെടുത്തിയതിനുശേഷമാണ്. ദേവസ്വം ഓംബുഡ്‌സ്മാൻ പി.ആർ.രാമൻ, ദേവസ്വം കമ്മിഷണർ രാമരാജപ്രേമപ്രസാദ്, കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണർ എഎസ്പി കുറുപ്പ്, തിരുവാഭരണ കമ്മിഷണർ കെ.എ.ശ്രീലത, ദേവസ്വം വിജിലൻസ് എസ്പി, ശിൽപി പരുമല അനന്തൻ ആചാരി എന്നിവരടങ്ങുന്നതായിരുന്നു സമിതി.

അഡ്വക്കറ്റ് കമ്മിഷണർക്ക് തന്ത്രി കണ്ഠര് രാജീവര് മാർച്ച് 30നാണു പരിശോധന ആവശ്യമാണന്നു കാണിച്ചു കത്തു നൽകിയത്. അമൂല്യവസ്തുക്കളുടെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയുണ്ടാകണമെന്നു കത്തിലുണ്ടായിരുന്നു. തന്ത്രിയുടെ നിർദേശ പ്രകാരം അഭിഭാഷക കമ്മിഷണർ ആണു വിദഗ്ധ പരിശോധന ആവശ്യപ്പെട്ടു കോടതിയിൽ അപേക്ഷ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button