KeralaLatest NewsNews

ജിയോയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഇളവ്; നഷ്ടം കോടികൾ

തിരുവനന്തപുരം: റിലയൻസ് ജിയോയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഇളവ്. കുറവു വരുത്തിയത് ജിയോയുടെ കേബിളുകൾ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള തുകയിലാണ്. സംസ്ഥാന സർക്കാർ റിലയൻസിന് ഇളവു നൽകാൻ ഉത്തരവിട്ടു. കൊച്ചി കോര്‍പറേഷന് ഇതു നടപ്പാകുന്നതോടെ 20 കോടി രൂപയുടെ നഷ്ടമുണ്ടാവും.

ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി കൊച്ചി നഗരപരിധിയില്‍ 241 കിലോ മീറ്റര്‍ റോഡാണ് വെട്ടിപ്പൊളിക്കുന്നത്. ചതുരശ്ര മീറ്ററിന് 5,930 രൂപ വീതം ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ ജല അതോറിറ്റി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു കോര്‍പറേഷന്‍ ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ നിരക്ക് ജിയോയ്ക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്നാണു സര്‍ക്കാരിന്‍റെ ഉത്തരവ്.

മാത്രമല്ല സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും ഇളവ് നല്‍കിയിരുന്നു. പൊതുതാല്‍പര്യമുളള പദ്ധതിയായതിനാലാണ് ഇളവെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ പൂര്‍ണമായും സ്വകാര്യ സംരംഭമായ റിലയന്‍സ് ജിയോയ്ക്കു സമാനമായ ഇളവു നല്‍കുന്നതെന്തിനെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button