Latest NewsNewsInternational

യു.എസില്‍ ഭീകരാക്രമണം : രണ്ട് മരണം : നിരവധിപേര്‍ക്ക് പരിക്ക്

 

ലാസ് വേഗസ് : ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസില്‍ ഭീകരാക്രമണം. രണ്ടു പേര്‍ മരിച്ചു, 24 പേര്‍ക്കു പരുക്കേറ്റു. മാന്‍ഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്. ഇരുപതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങള്‍ പറയുന്നത്. പരിഭ്രാന്തരായ ആള്‍ക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button