KeralaGulf

ഷാർജയിൽ രണ്ടിടത്ത് വാഹനാപകടം ; മൂന്നു പേർ മരിച്ചു

ഷാർജ; രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ദൈദിലായിരുന്നു ആദ്യ അപകടം. വാഹനം പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിക്കപ്പിന്റെ അരികിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന രണ്ട് തൊഴിലാളികൾ തെറിച്ച് വീണു മരിക്കുകയായിരുന്നു. 34ഉം 38 വയസ്സുള്ള ഏഷ്യൻ തൊഴിലാളികളാണ് മരിച്ചത് . മൃതദേഹങ്ങൾ ദൈദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയെന്നും ഡ്രൈവറെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറഞ്ഞു.

അൽ നൗഫ് ഏരിയയിൽ അമിതവേഗത്തിൽ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ രണ്ടാമത്തെ അപകടത്തിൽ 18കാരനായ സ്വദേശിയാണ് മരിച്ചത്. ഇയാൾ അമിതവേഗത്തിൽ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button