Latest NewsNewsIndia

താജ്മഹലും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍മന്ത്രി

ലഖ്നൗ: താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്,രാഷ്ട്രപതി ഭവന്‍ എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യുപി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്‍.യുപി സര്‍ക്കാര്‍ തയ്യാറാക്കിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ വൈകിയപ്പോയെന്നാണ് തനിക്ക് തോന്നുന്നത്. താജ്മഹല്‍, കുത്തബ് മിനാര്‍,ചെങ്കോട്ട, ആഗ്ര കോട്ട,പാര്‍ലമെന്റ്,രാഷ്ടപതി ഭവന്‍ തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകമാണെന്നും അസം ഖാന്‍ അഭിപ്രായപ്പെട്ടു.

താജ്മഹല്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. താജ് മഹല്‍ പൊളിക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചാല്‍ താനും അതിന് പിന്തുണ നല്‍കും.താജ് മഹല്‍ അടിമത്തത്തിന്റെ സ്മാരകവും പ്രതീകവും ആണെന്നും അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ചയാണ് ഉത്തര്‍പ്രദേശിന്റെ സംസ്കാരവും പൈതൃകവും ഉള്‍ക്കൊള്ളിച്ച്‌ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരമടങ്ങിയ കൈപ്പുസ്തകം സര്‍ക്കാര്‍ പുറത്തിറക്കിയത്. 32 പേജുള്ള പുസ്തകം ‘ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാരം-പരിധികളില്ലാത്ത സാധ്യതകള്‍’ എന്ന പേരിലാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പട്ടികയില്‍ താജ്മഹലിന്റെ പേരോ വിവരങ്ങളോ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button