KeralaLatest NewsNews

അമിത് ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി

കണ്ണൂര്‍: പിണറായി വഴി കടന്നു പോകുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. വൈകീട്ട് യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുത്തേക്കില്ല.

ഡല്‍ഹിയിലെ തിരക്കുകാരണമാണ് അമിത് ഷാ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.

ജനരക്ഷായാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാവിലെ മമ്പറത്ത് നിന്നാണ് പദയാത്ര ആരംഭിച്ചത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് യാത്രയില്‍ പങ്കുചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button