KeralaLatest NewsNews

ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സിയിലൂടെ വരുമാനത്തിൽ വർദ്ധനവ്

കണ്ണൂര്‍: ‘ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി.’ യജ്ഞത്തിന്റെ ഭാഗമായി ചിട്ടയോടെ 24 മണിക്കൂര്‍ ബസ് ഓടിയപ്പോള്‍ വരുമാനത്തിൽ വർദ്ധനവ്. എം.ഡി.യുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ജോലിക്ക് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ച്‌ എല്ലാസര്‍വീസുകളും അയച്ചിരുന്നു. തുടര്‍ച്ചയായ അവധിക്കുശേഷമുള്ള പ്രവൃത്തിദിനത്തില്‍ കൂടുതല്‍ തിരക്ക് പ്രതീക്ഷിച്ചായിരുന്നു ഇത്തരത്തിലൊരു നീക്കം. ആറുകോടി രൂപയാണ് നിലവില്‍ ശരാശരി ദിവസവരുമാനം. ഇത് കഴിഞ്ഞദിവസം 7,08,61,363 രൂപയായി.

ചൊവ്വാഴ്ച രാവിലെ നാലുമണിക്കുതന്നെ മേഖലാ ഓഫീസര്‍മാരും കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരും എത്തിയിരുന്നു. നടപടിയുടെ ഭാഗമായി 5470 ഷെഡ്യൂളുകള്‍ ഓടിച്ചു. സാധാരണദിവസത്തേക്കാള്‍ 150 ഷെഡ്യൂളുകള്‍ അധികമാണിത്. 5595 ബസുകളാണ് സര്‍വീസ് നടത്തിയത്. ഇതില്‍ 524 എണ്ണം ജന്റം ബസുകളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button