Latest NewsNewsIndia

23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ മേല്‍പ്പാലം അപകടത്തിനു കാരണം ഞെട്ടിപ്പിക്കുന്നത്

മുംബൈ : 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടാക്കിയ തെറ്റിദ്ധാരണ മൂലമെന്ന് റിപ്പോര്‍ട്ട്. “പൂവ് നിലത്തു വീണു എന്ന അര്‍ത്ഥത്തില്‍ പൂക്കച്ചവടക്കാരന്‍ “ഫൂല്‍ ഗിര്‍ ഗയാ” എന്ന് നിലവിളിച്ചത് പാലം താഴെ വീണുഎന്ന അര്‍ത്ഥത്തില്‍ “പൂല്‍ ഗിര്‍ ഗയാ ” എന്ന് ആരോ തെറ്റിദ്ധരിക്കുകയും ഉറക്കെ അവരും അത് പറയുകയും ചെയ്തു. ഇത് കേട്ട് യാത്രക്കാര്‍ പരിഭ്രാന്തരാകുകയും രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതാണ് അപകടത്തിന്  കാരണം.”

അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍കഴിയുന്ന വിദ്യാര്‍ഥിനി അന്വേഷണസംഘത്തിനു മൊഴി നല്‍കിയതാണ് ഇത്. പാലം തകര്‍ന്നതായി തെറ്റിദ്ധരിച്ച യാത്രക്കാര്‍ തിക്കിത്തിരക്കിയതോടെയാണു അപകടമുണ്ടായതെന്നാണു റെയില്‍വേ അന്വേഷണസംഘത്തിന്റെ നിഗമനം. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും വെസ്റ്റേണ്‍ റെയില്‍വേ വക്താവ് രവീന്ദ്ര ഭകര്‍ അറിയിച്ചു.

തിക്കിലും തിരക്കിലുംപെട്ട് 23പേര്‍ ആണ് മരിച്ചത്. മുപ്പതിലേറെപ്പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ പൂക്കള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന നിരവധി കച്ചവടക്കാരുണ്ട്.

shortlink

Post Your Comments


Back to top button