KeralaLatest NewsNews

ഭീകരാക്രമണങ്ങൾ നേരിടാന്‍ കോഴ്സുകള്‍ വേണമെന്ന് യു.ജി.സി.

തിരുവനന്തപുരം: ഭീകരാക്രമണം, ബോംബ്‌ സ്ഫോടനം എന്നിവയില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ തക്ക കോഴ്സുകള്‍ക്ക് രൂപംനല്‍കണമെന്ന് യു.ജി.സി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് യു.ജി.സി സര്‍ക്കുലര്‍ അയച്ചു.

ബോംബ് സ്ഫോടനം, ഭീകരാക്രമണം എന്നിവയില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് കഴിയണം. ഭൂമികുലുക്കം, മാരകരാസവസ്തുക്കളുടെ ചോര്‍ച്ച, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം, സമൂഹത്തിലെന്നപോലെവീട്ടിലുണ്ടാകുന്ന ദുരന്തം, കുടുംബാംഗങ്ങളുടെ മരണം, വീട് കടക്കെണിയില്‍പ്പെടുക, ജപ്തി നേരിടേണ്ടിവരിക തുടങ്ങിയ സാഹചര്യങ്ങളില്‍ സമചിത്തതയോടെ പെരുമാറാന്‍ കുട്ടികള്‍ക്ക് കഴിയണം. ഇതിനുതക്ക പരിശീലനം നല്‍കാന്‍ കഴിയുന്ന കോഴ്സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി തുടങ്ങണമെന്നും യു.ജി.സിയുടെ സര്‍ക്കുലറില്‍ പറയുന്നു.

പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ പരിശീലിക്കുന്നതുവഴി നഷ്ടം കുറയ്ക്കാനും കൂടുതല്‍ ജീവന്‍ രക്ഷിക്കാനുമാകുമെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button