Latest NewsTechnology

ചില മാറ്റങ്ങളുമായി യുട്യൂബ്

ന്യൂയോർക്ക് ; ചില സാങ്കേതിക മാറ്റങ്ങളുമായി യുട്യൂബ്. ചില വിഷയങ്ങളെ പറ്റി യുട്യൂബിൽ തിരയുമ്പോൾ വിവാദ വീഡിയോകളായിരിക്കും ആദ്യം കിട്ടുക. പലതും ചില വ്യക്തികൾ അപ്‌ലോഡ് ചെയ്യുന്ന വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ഇതിനെ തുടർന്നാണ് ചില മാറ്റങ്ങളുമായി യുട്യൂബ് രംഗത്തെത്തുന്നത്. അമേരിക്കയിലെ ലാസ് വേഗസ് വെടിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് സാങ്കേതിക മാറ്റത്തിനുള്ള നടപടികൾ യൂട്യൂബ് വേഗത്തിലാക്കിയത്.

പുതിയ മാറ്റത്തോടെ ഇനിമുതൽ യൂട്യൂബിൽ വീഡിയോ തിരയുമ്പോൾ ആധികാരികതയുള്ള വീഡിയോകൾ ആയിരിക്കും  ആദ്യം ലഭിക്കുക. വീഡിയോ അപ്ലോഡ് ചെയ്യുന്ന വ്യക്തിയുടെ വിഷയവുമായുള്ള ബന്ധത്തിനനുസരിച്ചായിരിക്കും ഇപ്പോൾ മുൻഗണന ലഭിക്കുക. ഇതിനു മുൻപായി ലാസ് വേഗസ് വെടിവെപ്പിനെ കുറിച്ചോ കുറ്റവാളിയായ സ്റ്റീഫന്‍ പദോകിനെ കുറിച്ചോ യൂട്യുബില്‍ തിരഞ്ഞവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വീഡിയോകളാണ് ആദ്യം ലഭിച്ചിരുന്നത്. മാത്രമല്ല, സ്റ്റീഫന്‍ പദോക് ട്രംപ് വിരുദ്ധനായതിനാല്‍ കുറ്റവാളിയാക്കിയതാണെന്നും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമമാണെന്നും ആരോപിക്കുന്ന തരത്തിലുള്ള വീഡിയോകളും മുൻഗണയിൽ വന്നത് വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഷയം പ്രചരിക്കുകയും ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തതോടെയാണ് തിരച്ചില്‍ ഫലങ്ങള്‍ ക്രമീകരിക്കുന്ന നടപടികൾ യൂട്യുബ് കൈകൊണ്ടത്.  ഇനി മുതൽ സ്റ്റിഫര്‍ പദോക് എന്ന് തിരഞ്ഞാല്‍ ബി.ബി.സി, യു.എസ്.എ ടുഡേ, എന്‍.ബി.സി ന്യൂസ് തുടങ്ങിയ പ്രധാന മാധ്യമങ്ങള്‍ നല്‍കിയ വീഡിയോകളാണ് മുകളില്‍ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button