Latest NewsInternational

പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ; വീഡിയോ

ജക്കാർത ; പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഇൻഡോനേഷ്യയിലെ ഒരു ഹോട്ടലിൽ വെച്ച് യുവാവിന്റെ പോക്കറ്റിൽ ഇരുന്ന് ഫോൺ പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

സെപ്റ്റംബർ 30ന് ഇന്തോനേഷ്യൻ നഗരമായ സെമാറാംഗിലെ ഹോട്ടൽ സിപ്പുറയിലാണ് സംഭവം നടന്നതെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഹോട്ടൽ സൂപ്പർവൈസറായ യൂലിയാൻട്ടോ എന്ന യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ ആണ് പൊട്ടിതെറിച്ചത്. ഫോൺ പൊട്ടിതെറിച്ച ഉടൻ അദ്ദേഹത്തിനെ ഷർട്ടിന് തീപിടിക്കുന്നതും നിലത്ത് വീഴുന്നതും ഈ വിഡിയോയിൽ കാണാൻ സാധിക്കും.

യൂലിയാൻറ്റോ ഉപയോഗിച്ച് കൊണ്ടിരുന്ന സാംസങ് ഗ്രാൻഡ് ഡ്യുസോ മോഡലാണ് പൊട്ടിത്തെറിച്ചതെന്നും,ഉടൻ തന്നെ അദ്ദേഹം ഷർട്ട് ഊരി മാറ്റിയതിനാൽ അദ്ദേഹത്തിന് സാരമായ പരിക്കുകൾ ഒന്നും ഉണ്ടായില്ലെന്ന് സെൻട്രൽ ജാവ റീജിയണൽ പോലീസ് പറയുന്നു.

വീഡിയോ കാണാം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button