KeralaLatest NewsNews

സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രി നല്‍കിയത് വ്യാജപട്ടയങ്ങളെന്ന് റവന്യൂവകുപ്പ്

പത്തനംതിട്ട: മുന്‍ മന്ത്രി അടൂര്‍ പ്രകാശ് നല്‍കിയത് വ്യാജ പട്ടയങ്ങളാണെന്ന് റവന്യൂ വകുപ്പ്. ജനങ്ങളെ കബളിപ്പിക്കാനായിരുന്നു അടൂര്‍ പ്രകാശിന്റെ ഈ നീക്കം. പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലാണ് ഈ പട്ടയങ്ങള്‍ വിതരണം ചെയ്തത്. തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ടായിരുന്നു പട്ടയം വിതരണം നടത്തിയത്. ഈ പട്ടയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ഇല്ല. അതിനു പുറമെ സര്‍വ നിയമങ്ങളും ലംഘിച്ചിട്ടുണ്ട്. മൊത്തം 1,843 പട്ടയങ്ങളാണ് വ്യാജപട്ടയങ്ങളെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ 1,843 പട്ടയങ്ങളാണ് റവനു വകുപ്പ് റദ്ദാക്കിയത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് സ്വന്തം നിയോജകമണ്ഡമായ കോന്നിയില്‍ നല്‍കിയ 1843 പട്ടയങ്ങളാണ് റവന്യൂവകുപ്പ് റദ്ദാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button