KeralaLatest NewsNews

കൊച്ചിയില്‍ കരിഞ്ചന്തയില്‍ വന്‍വിലയ്ക്ക് ടിക്കറ്റുകള്‍

കൊച്ചി: കൊച്ചിയില്‍ കരിഞ്ചന്തയില്‍ വന്‍വിലയ്ക്ക് ടിക്കറ്റുകള്‍ വിൽക്കുന്നു.ഈ കേസിൽ കേസില്‍ 16 പേരെ പോലീസ് പിടികൂടി. 2500 രൂപയ്ക്കാണ് 300 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റത്. കൊച്ചി സിറ്റി ഷാഡോ പോലീസ് വിവിധ സംഘങ്ങളില്‍ നിന്ന് ഇരുനൂറോളം ടിക്കറ്റുകളും പിടികൂടി.

സംഘത്തിന്റെ വില്‍പന ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിന്റെ ഓണ്‍ലെന്‍ ടിക്കറ്റ് വന്‍തോതില്‍ റിസര്‍വ് ചെയ്ത് ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്തായിരുന്നു. ടിക്കറ്റ് ഉള്‍പെടെ പിടിയിലായ 16 പേരെയും പാലാരിവട്ടം പോലീസിന് കൈമാറി.

ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച്‌ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെയും ഡെപ്യൂട്ടി കമ്മിഷണര്‍ കറുപ്പ് സ്വാമിയുടേയും നിര്‍ദേശാനുസരണം സ്റ്റേഡിയവും പരിസരവും ആറു ഭാഗങ്ങളായി തിരിച്ച്‌ ഷാഡോസംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button