Latest NewsKeralaNews

സംസ്ഥാനത്ത് മദ്യലഹരിയില്‍ യുവതി അഴിഞ്ഞാടി

കൊച്ചി: സംസ്ഥാനത്ത് മദ്യലഹരിയില്‍ യുവതി അഴിഞ്ഞാടി. കൊച്ചി നഗരത്തില്‍ നടന്ന സംഭവം നാട്ടുകാരെ ഞെട്ടിച്ചു. പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പിലാണ് യുവതിയുടെ പരാക്രമം അരങ്ങേറിയത്. മെഡിക്കല്‍ ഷോപ്പില്‍ പരാക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. യുവതിയുടെ പരാക്രമം കണ്ടു ഭയന്ന ജീവനക്കാര്‍ കടയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവം കണ്ടു തടിച്ചുകൂടിയ നാട്ടുകാര്‍ യുവതിയെ കാറിനുള്ളില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വനിതാ പോലീസ് എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button