Latest NewsIndiaNews

സ്വത്തിന് അവകാശമുന്നയിച്ച് ജയലളിതയുടെ അനന്തിരവള്‍ കോടതിയില്‍

ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് വീണ്ടും അനന്തിരവള്‍ രംഗത്ത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോയസ് ഗാഡനും മറ്റ് സ്വത്തുക്കള്‍ക്കും ജയലളിതയുടെ അനന്തിരാവകാശികളായ തനിക്കും സഹോദരനുമാണ് അര്‍ഹതയെന്ന് ദീപ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കിമാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.
ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലുളള വീടുകള്‍,കോടനാട് എസ്റ്റേറ്റ്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, ഫാം ഹൗസുകള്‍,മറ്റു സ്വകാര്യ സമ്പാദ്യങ്ങള്‍ എന്നിവയിലാണ് ദീപ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

 

Tags

Post Your Comments


Back to top button
Close
Close