KeralaLatest NewsNews

സിപിഎമ്മിനു പിന്നാലെ നാളെ ഹര്‍ത്താലുമായി യുഡിഎഫും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍.കടമ്പൂരിലെ രാജീവ് ഗാന്ധി കള്‍ച്ചര്‍ സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട മൂന്നു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ത്തു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

നേരെത്ത തലശേരി, പാനൂര്‍ മേഖലകളില്‍ സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ്, മൊകേരി,ചൊക്ലി,തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നവിടങ്ങളിലാണ് സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button