KeralaLatest NewsNews

കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയമിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് ബിജെപി

തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതില്‍ ബിജെപിക്ക് അതൃപ്തി. പ്രശാന്തിനെ നിയമിക്കാനുള്ള നീക്കത്തിനെതിരേ പാര്‍ട്ടി ദേശീയനേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒരുവിഭാഗം പരാതിയയച്ചു.

മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ എന്‍.ഡി.എ. മന്ത്രിമാര്‍ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
ഇതിനു വിരുദ്ധമാണ് ഈ നിയമനനീക്കമെന്നാണ് ആരോപണം. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.

വിനോദസഞ്ചാരവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കണ്ണന്താനത്തിന്റെ സെക്രട്ടറി പദത്തിലേക്ക് മലയാളി ഐ.എ.എസുകാരനെ നിയമിക്കാനാണ് പാര്‍ട്ടിയുടെ ശുപാര്‍ശ.
കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരളത്തിലെ വിനോദസഞ്ചാരവികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനു മലയാളി ഉദ്യോഗസ്ഥന്‍ വേണമെന്ന ചിന്തയാണ് ഇതിനുപിന്നില്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button