Latest NewsNewsIndia

ഗോധ്ര ട്രെ​യി​ന്‍​ ദുരന്ത കേസിൽ നിര്‍ണ്ണായക വിധി

2002 ലെ ഗോധ്ര ട്രെ​യി​ന്‍​ ദുരന്ത കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പതിനൊന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം 94 പേര്‍ക്ക് എതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്.

ഇതിൽ 31 പേരെ 2011 ഫെബ്രുവരിയില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തത്തിനും ശിക്ഷിക്കുകയും ചെയ്തിരുന്നു. 11 പേരുടെ വധശിക്ഷയാണ് ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കിയത്.

2002 ല്‍ ഗോധ്ര സ്റ്റേഷനിലെ സബർമതി ട്രെ​യിനിലെ എസ്-6 കോച്ചിലുണ്ടായ തീപിടിത്തത്തിൽ അയോദ്ധ്യ സന്ദർശനത്തിനായി പുറപ്പെട്ട 59 രാമസേവകരാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം രാമഭക്തര്‍ സഞ്ചരിച്ചിരുന്ന ‘എസ് 6′ ബോഗിയിലേക്ക്‌ പുറത്തുനിന്ന്‌ കൊണ്ടുവന്ന പെട്രോള്‍ വലിയ അളവില്‍ ഒഴിച്ച്‌ തീയിടുകയായിരുന്നുവെന്നും ആരും രക്ഷപ്പെടാതിരിക്കാന്‍ ബോഗിയുടെ വാതിലുകള്‍ അടച്ചിരുന്നുവെന്നും വ്യക്തമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button