KeralaLatest News

തീവ്രവാദ ബന്ധം ; മൊബൈൽഷോപ്പ് ഉടമയെ എൻഐഎ ചോദ്യം ചെയ്തു

മേട്ടുപ്പാളയം: തീവ്രവാദ ബന്ധം മൊബൈൽഷോപ്പ് ഉടമയെ എൻഐഎ ചോദ്യം ചെയ്തു. ഐഎസ് തീവ്രവാദബന്ധം ആരോപിച്ച്‌ മലയാളിയും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീര്‍ എന്നിവരെയാണ് എൻഐഎ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്ലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമന്‍സ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്വന്തം അഭിഭാഷകരോടപ്പം തിങ്കളാഴ്ച രാവിലെ 10 മണിയോടെ കൊച്ചി ബ്രാഞ്ച് ഓഫീസില്‍ ഹാജരായത്.

സമന്‍സ് ലഭിച്ച അമീര്‍ മേട്ടുപ്പാളയം പോലീസില്‍ ഹാജരാവുകയും എന്‍ഐഎ, ഐബി, തമിഴ്നാട് രഹസ്യാന്വേഷണ സേന എന്നിവരുടെ ചോദ്യം ചെയ്യല്ലിന് വിധേയനാവുകയും ചെയ്തു. എന്‍ഐഎ എസ്പി നേരിട്ടെത്തി അന്വേഷണം നടത്തിയിട്ടും റഹ്മത്തുള്ളയെ കണ്ടെത്താൻ സാധിച്ചില്ല. സുഹൃത്തിനോടൊപ്പം കൊടൈക്കനാല്‍ യാത്രയിലായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞത്.

അമീര്‍ നടത്തുന്ന സെല്‍ഫോണ്‍ കടയിലെ തൊഴില്‍പങ്കാളിയും സ്വകാര്യആംബുലന്‍സ് ഡ്രൈവറുമാണ് റഹ്മത്തുള്ള. ഈ കഴിഞ്ഞ മാർച്ചിൽ അമീറിന്റെ സെല്‍ഫോണ്‍ കടയില്‍ നിന്ന് ആവശ്യമായ രേഖകള്‍ നല്‍കി 5 സിംകാര്‍ഡുകള്‍ വാങ്ങിയശേഷം വിദേശത്തടക്കം തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന ഫോണ്‍നമ്പറുകളിലേക്ക് വിളിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അഹ്മത്തുള്ളയേയും സിംകാര്‍ഡ് വിതരണം ചെയ്ത അമീരിനേയും ചോദ്യം ചെയ്യാന്‍ ഐഎസ് തീവ്രവാദ ബന്ധം അന്വേഷിക്കുന്ന കൊച്ചിയിലെ ദേശിയ അന്വേഷണ ഏജന്‍സി വിളിപ്പിച്ചതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button