Latest NewsCinemaBollywoodKollywood

പഞ്ചാബിൽ നിന്നും ദക്ഷിണേന്ത്യൻ മനസ്സുകളിലേക്ക് കുടിയേറിയ സുന്ദരിക്ക് ഇത് പിറന്നാൾ ദിനം

അധികമാർക്കും അറിയില്ല രകുൽ പ്രീത് ഡൽഹിയിൽ വളർന്ന ഒരു തനി പഞ്ചാബി പെൺകുട്ടി ആണെന്ന്.തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിൽ ഇപ്പോൾ നിറസാന്നിധ്യമായ രകുലിന്റെ 27 ആം ജന്മദിനമാണിന്ന്. നായക പ്രാധാന്യമുള്ള ചിത്രങ്ങളിൽ നടിമാർ ഗാനരംഗങ്ങളിൽ മാത്രമായി ഒതുങ്ങി പോകുന്ന അല്ലെങ്കിൽ അവരുടെ സാന്നിധ്യം പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിയാതെ പോകുന്നതുമായ സാഹചര്യങ്ങൾ ഏറെയാണ്.എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തയാണ് രകുൽ എന്ന ഈ പഞ്ചാബി സുന്ദരി. സ്‌ക്രീനിൽ വന്നു പോയിട്ടുള്ള ഓരോ വേഷങ്ങളിലൂടെയും രകുൽ തന്റെ കഥാപാത്രങ്ങളെ ഓർമ്മിക്കത്തക്ക മികവുറ്റതാക്കാറുണ്ട്. അടുത്തിറങ്ങിയ മഹേഷ് ബാബു നായകനായ സ്പൈഡർ എന്ന ചിത്രത്തിലും രകുൽ നിറഞ്ഞു നിന്നു.

യഥാർത്ഥ ജീവിതത്തിൽ ഒരു കായികപ്രേമിയായ രകുൽ ഒരു പ്രഫഷണൽ ഗോൾഫ് കളിക്കാരിയാണെന്ന് അധികം ആളുകൾക്ക് അറിയില്ല. മാത്രമല്ല 2016 ല്‍ ഹൈദരാബാദിൽ സ്വന്തമായി ഒരു ജിം സ്ഥാപിക്കുകയും ചെയ്തു ഈ താരസുന്ദരി.2014 ല്‍ യാരിയാൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് രകുലിനെ പ്രേക്ഷകർ ശ്രദ്ധിച്ചതെങ്കിലും അതിലും മുൻപ് 2009 ല്‍ കന്നഡ ചിത്രമായ ഗില്ലിയിലൂടെയാണ് രകുൽ അഭിനയത്തിന് തുടക്കം കുറിക്കുന്നത്.

മികവ് കൊണ്ടുതന്നെയാണ് 5 ലക്ഷത്തിൽ നിന്നും ഇന്ന് 1 കോടി പ്രതിഫലം പറ്റുന്ന താരമായി രകുൽ എത്തി നിൽക്കുന്നത്.തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ഐയാരിയിൽ സിദ്ധാർഥ് മൽഹോത്രയുടെ നായികയായി എത്തുന്നതിന്റെ തിരക്കുകളിലാണ് രകുൽ ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button