CinemaMollywoodLatest News

സൂസൈനുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി ഹൃതിക്

കൃഷ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് കങ്കണയും ഹൃതിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.ഏകദേശം, ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ ഹൃതികും ഭാര്യ സൂസൈനും വിവാഹമോചിതരാകുന്ന വാർത്തകളും പുറത്തുവന്നു.അതോടെ കങ്കണയുമായുള്ള ബന്ധമാണ് ഇരുവരും പിരിയാൻ കാരണമെന്ന് ആരോപണങ്ങളും ഉയർന്നുവന്നു.എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഹൃതിക്.

കങ്കണ വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താനും ഭാര്യയും കലഹിച്ചിട്ടില്ല എന്ന് ഹൃതിക് പറയുന്നു.ഓരോ ആരോപണങ്ങൾ ഉയർന്നപ്പോഴും ഭാര്യ തനിക്കൊപ്പം നിന്നിട്ടേയുള്ളു എന്നും അതുകൊണ്ടു തന്നെ തങ്ങൾ പിരിയാനുള്ള കാരണം കങ്കണയാണെന്നു കരുതുന്നവരെ നോക്കി ചിരിക്കാനാണ് തനിക്ക് തോന്നുന്നതെന്നും ഹൃതിക് പറഞ്ഞു.ദമ്പതികൾ പിരിയുന്നതിനു കാരണം വഞ്ചന മാത്രമല്ലെന്നും പരസ്പരം പിരിയാനുള്ള തീരുമാനത്തിന് പിന്നിൽ അവർക്ക് മാത്രം മനസ്സിലാകുന്ന ചില കാരണങ്ങൾ ഉണ്ടാകുമെന്നും ഹൃതിക് പറഞ്ഞു.ഇപ്പോഴും സൂസൈനുമായി നല്ലൊരു സുഹൃത് ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button