Latest NewsNewsInternational

ചെഗുവേരയുടെ മകന്റെ ജീവിതം ഇപ്രകാരമാണ്

യാത്രകളെ പ്രണയിച്ചിരുന്ന വിപ്ലവകാരിയിരുന്നു ഏണസ്റ്റോ ചെഗുവേര. ചെയുടെ രക്തസാക്ഷിത്വത്തിന് അമ്പതു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ അച്ഛന്റെ പ്രണയം സ്വന്തം പ്രണയമായി കാണുന്ന മകന്‍ ഏണസ്റ്റോ ഗുവേര ക്യൂബയില്‍ സന്തോഷമായി ജീവിക്കുകയാണ്. ഹവാനയില്‍ ടൂറിംഗ് കമ്പനി നടത്തുകയാണ് ഏണസ്റ്റോ ഗുവേര. ഇപ്പോള്‍ 52 വയസുള്ള ഏണസ്റ്റോ ഗുവേര നടത്തുന്ന സ്ഥാപനമാണ് ലാ പൊഡെറോസ ടൂര്‍സ്.

യാത്രയെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ചെ തന്റെ പ്രശസ്തമായ ലാറ്റിനമേരിക്കന്‍ പര്യടനം നടത്തിയ 500 സിസി മോട്ടോര്‍ ബൈക്കിന്റെ പേരാണ് സ്ഥാപനത്തിനു മകന്‍ നല്‍കിയത്.

ഇദ്ദേഹം ബാല്യം മുതല്‍ ഇഷ്ടപ്പെട്ടിരുന്നത് മോട്ടോര്‍ബൈക്കുകളും കാറുകളും മെക്കാനിക്കുകളേയുമായിരുന്നു. കുഞ്ഞായിരുന്ന കാലത്ത് വാഹനങ്ങള്‍ നന്നാക്കുന്നത് ഇഷ്ടമായിരുന്നവെന്നു ഏണസ്റ്റോ പറഞ്ഞു. ഇത് അച്ഛനില്‍ നിന്നും കിട്ടിയ സ്വഭാവമാണെന്നു ഏണസ്റ്റോ വിശ്വസിക്കുന്നു.

ഏണസ്റ്റോയുടെ നേതൃത്വത്തില്‍ നടക്കുന്ന ടൂറിനു ഉപയോഗിക്കുന്നത് പ്രശസ്തമായ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളാണ്. ഇദ്ദേഹം നടത്തുന്ന സ്ഥാപനത്തില്‍ വിദേശ നിക്ഷേപമുണ്ട്. ഇതിനു പുറമെ ക്യൂബന്‍ സര്‍ക്കാരിന്റെ പൊതുമേഖലാ കമ്പനികള്‍ക്കും ഇതില്‍ നിക്ഷേപമുണ്ട്.

ലാ പൊഡെറോസ ടൂര്‍സ് തേടി വരുന്നവരുടെ പ്രധാന ആകര്‍ഷണം ഇതിന്റെ ഉടമ ചെയുടെ മകനാണ് എന്നതാണ്. ശരിക്കും വക്കീലായിരുന്നു ഏണസ്റ്റോ. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ സ്വകാര്യകമ്പനികള്‍ക്ക് ഇളവ് നല്‍കിയതിനേത്തുടര്‍ന്ന് 2010ലാണ് ഈ സംരംഭം ആരംഭിക്കുന്നത്.പക്ഷേ ഈ സംരംഭത്തിനു നേരിടുന്ന പ്രധാന വിമര്‍ശനം ചെയുടെ മകന്‍ മുതലാളിത്ത പാതയിലാണ് സഞ്ചരിക്കുന്നത് എന്നതാണ്. ഇത് തന്റെ ജോലിയാണ്. ഇതിനെ താന്‍ സോഷ്യലിസ്റ്റ് ആണോ മുതലാളിത്തപരമാണോ എന്ന രീതിയില്‍ സമീപിക്കുന്നില്ല.

തനിക്ക് ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ദുഖമാണ് അച്ഛനില്ലാതെ വളരുക എന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബൊളീവിയയില്‍ വെച്ച് ചെ വധിക്കപ്പെടുമ്പോള്‍ ഏണസ്റ്റോയക്ക് രണ്ട് വയസ് മാത്രമായിരുന്നു പ്രായം. ചെയോട് നല്ല രൂപസാദൃശ്യമുള്ള മകനാണ് ഏണസ്റ്റോ. ചെയുടെ രണ്ടാം വിവാഹത്തിലെ മകനാണ് ഏണസ്റ്റോ. അലെയ്ഡ മാര്‍ച്ചാണ് ഇദ്ദേഹത്തിന്റെ മാതാവ്. സ്വന്തം പേരാണ് ചെ മകനു നല്‍കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button