Latest NewsNewsIndia

കടകളിൽ വിൽപ്പന നിരോധിച്ചതോടെ പടക്കം വാങ്ങാൻ ഓൺലൈനിൽ വൻ തിരക്ക്

ന്യൂ​ഡ​ൽ​ഹി: കടകളിൽ വിൽപ്പന നിരോധിച്ചതോടെ പടക്കം വാങ്ങാൻ ഓൺലൈനിൽ വൻ തിരക്ക്. ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചാണ് ഡ​ൽ​ഹി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്നത് നിരോധിച്ചത്. സുപ്രീം കോടതിയാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ആദ്യ ദിവസം പിന്നിടുന്ന വേളയിൽ ഡ​ൽ​ഹി​യിൽ ഓൺലൈനിലൂടെ വൻ തോതിലാണ് പ​ട​ക്ക വി​ൽപ്പന നടത്തുന്നത്. പലരും വലിയ ഓഫറുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിരവധി പടക്ക നിർമാതാക്കളാണ് ഓൺലൈനിലൂടെ ബിസിനസ് ചെയ്യുന്നത്. ഒരു വെബ് സെറ്റ് പറയുന്നത് ഡ​ൽ​ഹി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു സു​പ്രീംകോ​ട​തി നി​രോ​ധി​ച്ചതു കാരണമാണ് ഓൺലൈൻ വി​ൽപ്പനയെന്നാണ്. മറ്റൊരു വെബ് സെറ്റ് പറയുന്നത് ഡെലിവറി ഡ​ൽ​ഹി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും മാത്രമെന്നാണ്.

പ്രശസ്ത എഴുത്തുകാരനായ ചേതൻ ഭഗത് പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ച സു​പ്രീംകോ​ട​തി വിധിക്കെതിരെ രംഗത്തു വന്നിരുന്നു. പരിസ്ഥിതി മന്ത്രി ഹർഷവർധൻ വിലക്കിനെ അനുകൂലിച്ച് രംഗത്തു വന്നത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിനു കാരണമായിരുന്നു.

ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് കോടതി നി​രോ​ധ​നം.ദീ​പാ​വ​ലി കാ​ല​ത്ത് പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും അ​തു ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെന്നും ​ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീംകോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button