Latest NewsNewsIndia

ജെയ്ഷെ ഭീകരന്‍ ഖാലിദിനെ വധിക്കാന്‍ സഹായിച്ചത് മുന്‍ കാമുകി

ശ്രീനഗര്‍: കാശ്മീരിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡര്‍ ഉമര്‍ ഖാലിദിനെ വധിക്കാന്‍ സഹായിച്ചത് മുന്‍കാമുകിയെന്ന് റിപ്പോര്‍ട്ട്‌ . ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് വടക്കന്‍ കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഖാലിദിനെ ​സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്.

കാശ്മീരില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനായി നാല് ഫിദായീനുകളുമായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഖാലിദ് കൊല്ലപ്പെട്ടത്. നേരത്തെ കാശ്മീരില്‍ കൊല്ലപ്പെട്ട ലഷ്കറെ തയ്ബ ഭീകരന്‍ അബു ദുജാനയെ പോലെ ഖാലിദിനും പല കാശ്മീരി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്നു. ഖാലിദിന്റെ ഈ സ്വഭാവം മനസിലാക്കിയ സ്ത്രീകളില്‍ ഒരാളാണ് പൊലീസിന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി ഖാലിദ് അയച്ച സന്ദേശങ്ങള്‍ യുവതി പൊലീസിന് കൈമാറുകയായിരുന്നു.

ഖാലിദ് കൊല്ലപ്പെട്ട തിങ്കളാഴ്ച യുവതിയെ കാണാനിരിക്കുകയായിരുന്നു. അതിനായെത്തിയ ഖാലിദ് പൊലീസും സൈന്യവും ഒരുക്കിയ വലയില്‍ വീഴുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഖാലിദ് സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒടുവില്‍ ഖാലിദിനെ സൈന്യം വധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button