Latest NewsCinemaBollywood

അഭയാകേസ് ബോളിവുഡിലേക്ക്

അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു.ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. സിസ്റ്റർ അഭയയുടെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടന്ന നിയമ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ജോമോന്‍ നടത്തിയ നിയമ പോരാട്ടം ചരിത്രത്തില്‍ അപൂര്‍വ്വമെന്ന് നിര്‍മ്മാണ കമ്പനിയുടെ റിസര്‍ച്ച്‌ വിഭാഗം കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അഭയ കേസ് സിനിമയാക്കാന്‍ തീരുമാനിച്ചത്.ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നിര്‍മ്മാണ കമ്പനി 10 ലക്ഷം രൂപ റോയല്‍റ്റി നല്‍കും.പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് ആദിത്യ ജോഷി കൊച്ചിയില്‍ എത്തി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഈ മാസം 31 ന് കമ്പനിയുമായി കരാർ ഒപ്പു വെക്കുമെന്ന് ജോമോൻ മാധ്യമങ്ങളോട് പറഞ്ഞു.ഒരു വർഷത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കും. മലയാളത്തിൽ ക്രൈം ഫയൽ എന്ന ഒരു ചിത്രം അഭയ കേസുമായി ബന്ധപ്പെട്ട് മുമ്പ് പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button