Latest NewsKeralaNews

സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷന്‍ അവതാളത്തില്‍

മലയിന്‍കീഴ് (തിരുവനന്തപുരം): തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണംചെയ്യുന്ന ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ക്ക് അഞ്ചുമാസമായി സര്‍ക്കാരിന്റെ രഹസ്യവിലക്ക്. ധനകാര്യ വകുപ്പിന്റെ ഇടപെടലാണ് തീരുമാനത്തിനു പിന്നിലെന്ന് സൂചന. പഞ്ചായത്തിലും ഗ്രാമസഭയിലും ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ അപേക്ഷകള്‍ ജനറല്‍ കമ്മിറ്റി പരിഗണിക്കും. ഇതില്‍ പാസാക്കുന്ന അപേക്ഷകള്‍ സെക്രട്ടറിമാര്‍ സാമൂഹികനീതി വകുപ്പിന്റെ സേവന പെന്‍ഷന്‍ വെബ്സൈറ്റില്‍ നല്‍കും.

എന്നാല്‍ ഈ സൈറ്റിന്റെ പ്രവര്‍ത്തനം അഞ്ചുമാസമായി തടഞ്ഞുവെച്ചിരിക്കുകയാണ്. സംസ്ഥാനത്താകെ അരലക്ഷത്തിലധികം പാവപ്പെട്ടവരുടെ അപേക്ഷകളാണ് പെന്‍ഷനായി കാത്തിരിക്കുന്നത്. വയോധികരും അര്‍ബുദരോഗം ബാധിച്ചവരും ഭര്‍ത്താവ് മരിച്ചവരുമാണ് ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നത്. മരുന്നിനും ഭക്ഷണത്തിനും പെന്‍ഷനെ ആശ്രയിക്കേണ്ടിവരുന്നവരാണധികവും. വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്നവരുമിപ്പോള്‍ പദ്ധതിയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ആധാര്‍, അക്കൗണ്ട് വിവരങ്ങള്‍ യഥാസമയം നല്‍കാന്‍ കഴിയാത്തവര്‍ക്കും പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ട്. വെബ്സൈറ്റ് തുറക്കാത്തതിനാല്‍ അവരുടെ വിവരങ്ങള്‍ ചേര്‍ക്കാനും പഞ്ചായത്തുകള്‍ക്കാവുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button