KeralaLatest NewsNews

സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആതിര

കൊച്ചി•മലപ്പുറം മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശി വി.കെ ആതിര ഹൈക്കോടതിയെ സമീപിച്ചു. ലവ് ജിഹാദിന് ഇരയായ താന്‍ സത്യസരണിയില്‍ പഠിച്ചിട്ടുണ്ടെന്നും ഇസ്ലാമിലേക്ക് മാറ്റിയ ശേഷം ഭീകരസംഘടനയായ ഐ.എസ്.ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ്‌ സത്യസരണിയെന്നും ഹര്‍ജിയില്‍ ആതിര ആരോപിക്കുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ നല്കാന്‍ താന്‍ തയ്യാറാണെന്നും ആതിര ഹര്‍ജിയില്‍ വ്യക്തമാക്കി.

നൗഫൽ കുരിക്കൾ എന്ന എൻഡിഎഫ് നേതാവാണ് മതപരിവര്‍ത്തനം നടത്താനായി ആതിരയെ മഞ്ചേരിയിലെ ആസൂത്രിത മതപരിവര്‍ത്തന കേന്ദ്രത്തില്‍ എത്തിച്ചത്. അഖില കേസിൽ പ്രതി ചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബ ഈ കേസിലും ഇടപെട്ടിരുന്നു . മുസ്ലിം യുവാക്കളെ ആരെയെങ്കിലും വിവാഹം കഴിച്ചാൽ കോടതിക്ക് ഇടപെടാൻ കഴിയില്ല എന്ന ഉപദേശം ആതിരയ്ക്ക് നൽകിയതും സൈബബയാണ്.

ആസൂത്രിത മതപരിവര്‍ത്തന കേസുകളില്‍ സൈനബയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നു അഖില കേസില്‍ വിധി പറയവേ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ കുരുക്കി ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്നാരോപിച്ച് ക്രിസ്ത്യന്‍ ഹെല്പ്ലൈന്‍ എന്ന സംഘടനയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ നേതാവ് രഞ്ജിത്ത് എബ്രഹാം തോമസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button