Latest NewsNewsGulf

ക്യാന്‍സര്‍ ബാധിതനായ മകനെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി

ദുബായ്: ക്യാന്‍സര്‍ ബാധിതനായ മകനെയും എടുത്ത് യുവതി ആത്മഹത്യ ചെയ്തു. നാലുവയസുള്ള കുഞ്ഞിനെയുമെടുത്താണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും യുവതി ചാടിയത്. ദുബായിലെ ഹോട്ടലില്‍വെച്ചാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ മുന്നിലുള്ള സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവതിയുടെ രണ്ട് കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു കത്തില്‍ എഴുതിയിരിക്കുന്നതിങ്ങനെ.. രോഗബാധിതനായ മകനെ കണ്ടുകൊണ്ടുള്ള ജീവിതം ദുസ്സഃഹമാണ്. തനിക്ക് ഇങ്ങനെ ജീവിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

രണ്ടാമത്തെ കത്ത് ഭര്‍ത്താവിനോടു മാപ്പ് ചോദിച്ചുള്ളതായിരുന്നു. ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button