KeralaLatest NewsNews

താരം സംഘടനയിൽ സം​വ​ര​ണം ആവശ്യപ്പെട്ട് ഡ​ബ്ല്യു​സി​സി

കൊ​ച്ചി: താരം സംഘടനയായ ‘അ​മ്മ’​യു​ടെ ഭ​ര​ണ​സ​മി​തി​യി​ല്‍ സം​വ​ര​ണം ആവശ്യപ്പെട്ട് വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). 50 ശ​ത​മാ​നം സം​വ​ര​ണം വേണമെന്നാണ് ഇവരുടെ ആവശ്യം. സം​വ​ര​ണം ആവശ്യപ്പെട്ടുള്ള കത്ത് അ​മ്മ​യ്ക്കു ​ന​ല്‍​കി​. ഇ​ക്കാ​ര്യം ഡ​ബ്ല്യു​സി​സി അം​ഗം ര​മ്യ നമ്പീ​ശ​ന്‍ മാധ്യമങ്ങളെ അറിയിച്ചു. വിഷയം അടുത്ത യോ​ഗ​ത്തി​ല്‍ അ​മ്മ​ ച​ര്‍​ച്ച​ ചെയ്യുമെന്നും ര​മ്യ പ​റ​ഞ്ഞു.

ഡ​ബ്ല്യു​സി​സി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളും. വീണ്ടും ന​ടി​ക്കെ​തി​രെ നടക്കുന്ന പ്ര​ച​ര​ണം ഭീതി സൃ​ഷ്ടി​ക്കു​ന്നു. പക്ഷേ അ​വ​സാ​നം​വ​രെ അ​വ​ള്‍​ക്കൊ​പ്പം ഡ​ബ്ല്യു​സി​സി ഉണ്ടായിരിക്കുമെന്നും ര​മ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button