KeralaLatest NewsNews

ബോംബിനു മുകളില്‍ പിക്കപ്പ് വാന്‍ കയറി സ്ഫോടനം

പാനൂര്‍: പാനൂര്‍ കൈവേലിക്കലിനടുത്ത് മരം കയറ്റാനെത്തിയ പിക്കപ്പ് വാന്‍ ബോംബിനു മുകളില്‍ കയറി സ്ഫോടനം. സ്ഫോടനത്തില്‍ ഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു. ഡ്രൈവര്‍ കണ്ണവം മുടപ്പത്തൂരിലെ റിജില്‍ നിവാസില്‍ രാധാകൃഷ്ണനാണ് (42) പരിക്കേറ്റത്.

സ്ഫോടനത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനത്തിനു കേടുപാട് സംഭവിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മറ്റൊരു സ്റ്റീല്‍ ബോംമ്പ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button