Latest NewsTechnology

തകർപ്പൻ ദീപാവലി കാഷ്ബാക്ക് ഓഫറുമായി ജിയോ

മുംബൈ ; തകർപ്പൻ ദീപാവലി കാഷ്ബാക്ക് ഓഫറുമായി ജിയോ. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം റീച്ചാര്‍ജ് ചെയ്യുന്ന 399 രൂപ മുഴുവനായും തിരിക്കെ ലഭിക്കുന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. 399 രൂപ റീചാർജ് ചെയ്‌താൽ 50 രൂപയുടെ എട്ട് വൗച്ചറുകള്‍ നിങ്ങൾക്ക് ലഭിക്കും. ഇവ ഒരോന്നും ഓരോ തവണ റീചാർജ് ചെയ്തു ഉപയോഗിക്കാം. ഒക്ടോബര്‍ 12ന് ആരംഭിച്ച ഈ ഓഫർ ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 18നായിരിക്കും അവസാനിക്കുക.

400 രൂപയാണ് 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം കാഷ്ബാക്കായി നിങ്ങൾക്ക് ലഭിക്കുക. നവംബര്‍ 15നുശേഷം 309 രൂപയോ അതിനുമുകളിലോ ഉള്ള റീചാർജുകൾ നിങ്ങൾ നടത്തിയാൽ ഓരോ വൗച്ചറുകള്‍ നിങ്ങൾക്ക് ഉപയോഗിക്കാം. ഉദ്ദാഹരണത്തിന് 309 രൂപയുടെ റീച്ചാർജിന് 259രൂപ നല്‍കിയാല്‍ മതിയാകും. നിലവില്‍ പ്ലാന്‍ കാലാവധി ഉള്ളവര്‍ക്കും റീച്ചാര്‍ജ് ചെയ്യാം. കാലാവധി തീരുന്നതിനനുസരിച്ച് പുതിയ ഓഫര്‍ പ്രാബല്യത്തിൽ വരും. മൈ ജിയോ ആപ്പ്, ജിയോഡോട്ട്കോം, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതോടൊപ്പം തന്നെ ഒക്ടോബര്‍ 19നുശേഷം താരിഫ് പ്ലാനുകള്‍ പരിഷ്കരിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button