Latest NewsKeralaNews

89 മ​ത​പ​രി​വ​ര്‍ത്ത​ന കേ​സു​ക​ളു​ടെ പ​ട്ടി​ക എൻ ഐ എ ശേഖരിച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കൂ​ടു​ത​ല്‍ മ​ത​പ​രി​വ​ര്‍ത്ത​ന കേ​സു​ക​ള്‍ എൻ ഐ എ അന്വേഷിക്കുന്നു. 89 മ​ത​പ​രി​വ​ര്‍ത്ത​ന കേ​സു​ക​ളു​ടെ പ​ട്ടി​ക എ​ന്‍.​ഐ.​എ ശേ​ഖ​രി​ച്ചു. സു​പ്രീം​കോ​ട​തി ഈ ​മാ​സം 30ന് ​ഹാ​ദി​യ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കുമ്പോ​ള്‍ മ​റ്റ് മ​ത​പ​രി​വ​ര്‍ത്ത​ന കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്നാ​ണ് വി​വ​രം. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്നും 31കേ​സി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും എ​ന്‍.​ഐ.​എ വൃത്തങ്ങള്‍ വ്യ​ക്ത​മാ ക്കി.

മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ള്‍ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളാ​ണ് എ​ന്‍.​ഐ.​എ​യു​ടെ കൈ​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​സ​ര്‍കോ​ട്ടു​നി​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​മി​ഷ എ​ന്ന ഫാ​ത്തി​മ, ത​മ്മ​നം സ്വ​ദേ​ശി​നി മെ​റി​ന്‍ എ​ന്ന മ​റി​യം എ​ന്നി​വ​രു​ടെ മ​തം​മാ​റ്റ​വും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ട്.

കാ​സ​ര്‍കോ​ട്ടു​നി​ന്നും പാ​ല​ക്കാ​ട്ടു​നി​ന്നും മ​ത​പ​രി​വ​ര്‍ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​രു​ടെ മൊ​ഴി​ക​ളും ശേഖരിച്ചിട്ടുണ്ട്.മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​ന് സ​ഹാ​യം ചെ​യ്യു​ന്ന മ​ല​പ്പു​റം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട് കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചും അന്വേഷണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button