Latest NewsIndia

വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന ഭീക്ഷണി ; പീഡനത്തിനിരയായ പെൺകുട്ടി ചെയ്തത്

ല​ക്നോ: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ർ പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും പീ​ഡി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ന​സി​ക സ​മ്മ​ർ​ദ്ദം താ​ങ്ങാ​ൻ ക​ഴി​യാ​തെ പ​തി​നാ​റു​കാ​രിയാണ് ആത്മഹത്യ ചെയ്തത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ഗ്പ​ത് ജി​ല്ല​യി​ലെ കി​ർ​ത്ത​ൽ ഗ്രാ​മ​ത്തി​ലാ​ണു വേദനാജനകമായ സംഭവം നടന്നത്. പോ​ലീ​സ് അ​നാ​സ്ഥയാണ് ഇതിനു കാരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

അ​ഞ്ചു​പേ​ർ​ചേ​ർ​ന്നു ജൂ​ലൈ അ​ഞ്ചി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യിഅ​ഞ്ചു ദി​വ​സ​ത്തെ പീ​ഡ​ന​ത്തി​നു​ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പോ​ലീ​സി​ലെ​ത്തി പ​രാ​തി ന​ൽ​കിയെങ്കിലും കേ​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്ഐ അ​ജ​യ് കു​മാ​ർ യാതൊരു വിധ നടപടികളും കൈക്കൊണ്ടില്ല. പെ​ണ്‍​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ര​ണ്ടു മാ​സം മു​ന്പ് പ​രാ​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ കണ്ടു. തുടർന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

കഴിഞ്ഞ വെള്ളിയായ്ച്ച ച​ന്ത​യി​ൽ പോ​യ പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചവർ ത​ട​ഞ്ഞു​നി​ർ​ത്തി ത​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും പീ​ഡി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ പെ​ണ്‍​കു​ട്ടി കഴിഞ്ഞ ദിവസം ജീവനൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button