Latest NewsIndia

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തിൽ വീട് തകര്‍ന്നു വീണു മൂന്നു പേർക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഈജിപ്പുരയില്‍ രാവിലെ ഏഴു മണിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇരു നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് സഫോടനമുണ്ടായത്. ഇരുനില കെട്ടിടം ഭാഗികമായി തകർന്നു. 40ഓളം അഗ്നിശമന സേന പ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പരിക്കേറ്റവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നുമാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button