Latest NewsKeralaNews

കെഎസ്ആർടിസി ബസ് ആക്രമിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: കെഎസ്ആർടിസി ബസ് ആക്രമിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ. കായംകുളത്താണ് കെഎസ്ആർടിസി ബസിനു നേരെയാണ് ആക്രമണം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. ബസ് ഡ്രൈവർക്ക് കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്.
മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അപ്പുക്കുട്ടൻ (53) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഡ്രൈവർ അപ്പുക്കുട്ടൻ താലൂക്ക് ആശുപത്രിയിൽ ചികിത്സലയിലാണ്.

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് തിരുവനന്തപുരത്ത് നിന്നും മാവേലിക്കരയിലേക്ക് വരുന്ന അവസരത്തിലാണ് ഹർത്താൽ അനുകൂലികൾ ആക്രമിച്ചത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നിതിൻ എസ്. പുതിയിടം ഉൾപ്പടെ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button