Latest NewsCinemaKollywood

ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങി സദ

ന്യൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സദ.കുറച്ചു കാലങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ശക്തമായ കഥാപത്രത്തിലൂടെ വീണ്ടു വെള്ളിത്തിരയിൽ എത്തുകയാണ് ഈ താരം.അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്.

ടോര്‍ച്ച്‌ലൈറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്.ലൈംഗിക തൊഴിലാളികളെ കുറിച്ച്‌ ഒരുപാട് കഥകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ടോര്‍ച്ച്‌ലൈറ്റ് എന്ന് സംവിധായകന്‍ പറയുന്നു.പാതയോരങ്ങളില്‍ രാത്രികാലങ്ങളില്‍ ഇടപാടുകാരെ കാത്ത് നില്‍ക്കുന്ന സ്ത്രീകളെ കുറിച്ചല്ല മറിച്ച്‌ അവരാ തൊഴിലില്‍ വന്നു പെടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചാണ് താന്‍ പറയുന്നതെന്ന് സംവിധായകൻ പറയുന്നു.

അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണ് സദയുടേത്.റിത്വികയാണ് സദയെ കൂടാതെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ് എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ വെങ്കടേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഡിസംബറോടെ ടോര്‍ച്ച്‌ലൈറ്റ് തിയ്യയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button