Latest NewsNewsIndia

തന്നെ ജയിലിലടക്കാന്‍ ശ്രമിച്ചവരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധിനഗർ/ ഗുജറാത്ത്: ഗുജറാത്തിലെ ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുതരമായ ആരോപണം. തന്നെ ജയിലിലടക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്സുകാർ എന്നതാണ് മോദിയുടെ പരോക്ഷ പരാമർശം. ഗുജറാത്ത് കലാപം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയവ മുന്‍നിര്‍ത്തി സി.ബി.ഐയെ ഉപയോഗപ്പെടുത്തി കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടത്തിയ നീക്കം ഓർമ്മപെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

രാഷ്ട്രീയമായി തങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസ്സിനും മോദിയും അമിത് ഷായും നല്‍കുന്ന ശക്തമായ താക്കീതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം. ഗുജറാത്തിന്റെ വികസനത്തോടു മുഖംതിരിക്കുന്ന സമീപനമാണു കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണു ചെയ്തതെന്നു ചരിത്രത്തിനു നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണു കോണ്‍ഗ്രസുകാര്‍ നോക്കിയത്.

ഗാന്ധി കുടുംബമല്ലാത്ത എല്ലാവരെയും കോണ്‍ഗ്രസിനു പുച്ഛമാണ്. പട്ടേലിന് അര്‍ഹമായ സ്ഥാനം നല്‍കാതിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നതു കൗതുകമാണ്. പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ടു സജീവമായ പാര്‍ട്ടിയാണു ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് നാടുവാഴികളുടെ പാര്‍ട്ടിയാണെന്നും മോദി തുറന്നടിച്ചു. കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം ഇനി നല്‍കില്ല എന്നും അദ്ദേഹം പറഞ്ഞു.

നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണപ്രചാരണം നടത്തുകയാണ്. വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വികസനവും കുടുംബാധിപത്യവും തമ്മിലുള്ള മത്സരമാകും നടക്കുന്നതെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button