Latest NewsNewsIndia

മുഖ്യമന്ത്രിയെ വധിച്ചാല്‍ 65 ലക്ഷം രൂപ തരാമെന്ന് വിദ്യാര്‍ത്ഥിക്ക് വാട്‌സ്ആപ്പ് സന്ദേശം

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ (65 ലക്ഷം രൂപ) തരാമെന്ന് വിദ്യാര്‍ത്ഥിക്ക് വാട്‌സ്ആപ്പ് സന്ദേശം. യു.എസില്‍ നിന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ടുള്ള സന്ദേശം മൂര്‍ഷിദാബാദ് ജില്ലയിലെ ഭേറാംപൂരിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്. ഫ്‌ളോറിഡയില്‍ നിന്നാണ് പോളിടെക്‌നിക് വിദ്യാര്‍ത്ഥിയുടെ നമ്പറിലേക്ക് സന്ദേശമെത്തിയതെന്നും വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാള്‍ സി.ഐ.ഡി അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്‌ളോറിഡയില്‍നിന്നും സന്ദേശം ലഭിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ലത്തീന്‍ എന്നു സ്വയം പരിചയപ്പെടുത്തിയയാള്‍ ഭീകരസംഘടനയില്‍ അംഗമാണ് താനെന്നും ഇന്ത്യയിലൊരു പങ്കാളിക്കായി തിരയുകയാണെന്നുമായിരുന്നു പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.‘ഞങ്ങളെ സഹായിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ നല്‍കാം. ഭയപ്പെടേണ്ട നിങ്ങള്‍ സുരക്ഷിതനായിരിക്കും. നിങ്ങള്‍ തയാറുണ്ടോ?’ എന്നായിരുന്നു സന്ദേശമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

സന്ദേശം അയച്ച വ്യക്തിയോട് അല്‍പസമയം കാത്തിരിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്നു തീരുമാനം പറയണമെന്നും കഴിയില്ലെങ്കില്‍ മറ്റൊരാളെ കണ്ടെത്താനാണെന്നും അയാള്‍ പറഞ്ഞു. കയ്യില്‍ വന്ന പണം നഷ്ടപ്പെടുത്തരുതെന്നും സന്ദേശമയച്ചയാൾ പറഞ്ഞു.
പിന്നീട് വിദ്യാര്‍ത്ഥി താനിതിനില്ലെന്ന പറഞ്ഞ് മറുപടി അയക്കുകയായിരുന്നു.കുറച്ച് കഴിഞ്ഞു വീണ്ടും സന്ദേശവുമായെത്തിയ ലത്തീന്‍ താന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണെന്നും ഈ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെന്നും പറയുകയായിരുന്നു. ‘താന്‍ ഇന്ത്യയെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരാളെ മാത്രം കൊലപ്പെടുത്തിയാല്‍ മതിയെന്നും’ അദേഹം പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button