Latest NewsNewsIndia

ക്രിക്കറ്റ് താരത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന്‍ സരോവര്‍ സിങ്ങിന്‍റെ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മയാണ് യുവരാജ് സിങ്ങിനെതിരെ കേസ് നല്‍കിയത്. യുവരാജിനെ കൂടാതെ സരോവര്‍ സിങ്ങിനും അമ്മ ശബ്നം സിങ്ങിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്.

വീട്ടില്‍ എല്ലാവരും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും,സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും തനിക്കില്ലായിരുന്നുവെന്നും ആകാന്‍ക്ഷ പരാതിയില്‍ പറയുന്നു. സരോവരും,അമ്മയും ചേര്‍ന്ന് കുഞ്ഞിനായി തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇവര്‍ക്കൊപ്പം യുവരാജും ചേര്‍ന്നു ആകാന്‍ക്ഷയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

തന്നെ പീഡനത്തിനിരയാക്കുമ്പോള്‍ യുവരാജ് മിണ്ടാതെ കാഴ്ചക്കാരനായി നിന്നുവെന്ന് ആരോപിച്ചാണ് യുവരാജ് സിങ്ങിനെതിരേയും പരാതി നല്‍കിയിരിക്കുന്നത്. അമ്മയെ അനുസരിക്കാതെ വീട്ടില്‍ നില്‍ക്കേണ്ടെന്ന് യുവരാജ് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button