Latest NewsNewsInternational

ഐ.എസിന്റെ അടുത്ത ലക്ഷ്യം ഗള്‍ഫ് രാഷ്ട്രങ്ങള്‍ : ഐസിസ് സെല്ലുകളെ കുറിച്ച് ഷോക്കിംഗ് റിപ്പോര്‍ട്ട് പുറത്ത്

 

സിറിയ : യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും കൂടാതെ റഷ്യയുടെയും മാസങ്ങളോളം നീണ്ട കടുത്ത ആക്രമണത്തിന്റെ ഫലമായി ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഐസിസ് സ്ഥാപിച്ച ഇസ്ലാമിക് ഖിലാഫത്തിന്റെ അടിവേരറുക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ ഐസിസിന്റെ പ്രഭവകേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞുവെങ്കിലും ഇനി ഐസിസ് എവിടെയും ഉണ്ടാവില്ലെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തെറിഞ്ഞിട്ടുണ്ടെങ്കിലും ഐസിസ് വൈറസ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നുവെന്നാണ് അടുത്തിടെ വ്യക്തമായിരിക്കുന്നത്.

കഴിഞ്ഞ മാസം മാത്രം നടന്ന പരിശോധനയില്‍ യൂറോപ്പിലും ഗള്‍ഫിലുമായി കണ്ടെത്തിയത് ഒരു ഡസനില്‍ അധികം ഐസിസ് സെല്ലുകളാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാഖിലെയും സിറിയയിലെയും കലാപഭൂമികളില്‍ നിന്നും പലായനം ചെയ്തവര്‍ ലോകം എങ്ങും പോരിനിറങ്ങുമെന്നാണ് പുതിയ മുന്നറിയിപ്പ്.

ഇറാഖിലും സിറിയയിലുമേറ്റ തിരിച്ചടിയില്‍ തളരാതെ പുതിയ രാജ്യങ്ങളില്‍ അധികാരം സ്ഥാപിക്കാനാണ് ഐസിസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലാഴ്ചക്കിടെ ഐസിസ് സെല്ലുകള്‍ റഷ്യ, അയര്‍ലണ്ട്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ എന്നിവിടങ്ങളിലേക്കാണ് വ്യാപിച്ചിരിക്കുന്നത്. ഐസിസിന്റെ ഇത്തരത്തിലുള്ള വ്യാപനം ചിത്രീകരിക്കുന്ന മാപ്പ് ക്ലാറിയോണ്‍ പ്രൊജക്ടിന്റെ സഹായത്തോടെ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം വടക്കെ ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, എന്നിവിടങ്ങളില് ഐസിസ് അടുത്തിടെ കൂടുതല്‍ സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

ഇതിന് പുറമെ യൂറോപ്പിലും മധ്യ ആഫ്രിക്കയിലും പുതിയ ഇടങ്ങളില്‍ ഐസിസ് വേരുറപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. തക്കം കിട്ടിയാല്‍ ഇവിടുത്തെ ചില പ്രദേശങ്ങളെങ്കിലും ഭീകകരര്‍ പിടിച്ചെടുക്കുന്ന അവസ്ഥയും വൈകാതെ ഉണ്ടായേക്കും. ഇവിടങ്ങളില്‍ ഇതിന് മുന്നോടിയായിട്ടുള്ള ഐസിസ് അനുകൂല വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പെരുകി വരുന്നുമുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ ഐസിസിനെ പിന്തുണയ്ക്കുന്നവരോട് ഒരാള്‍ അറബിയില്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

നിലില്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്യുന്ന ഐസിസ് ഭീകരര്‍ ലിബിയിലേക്കാണ് ചേക്കേറുന്നത്. അവിടെ ഐസിസിന്റെ സാന്നിധ്യം ശക്തിപ്പെട്ട് വരുന്നുമുണ്ട്. സമീപത്തെ മറ്റ് രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് ഐസിസ് ലിബിയയെ കണക്കാക്കുന്നതെന്നും സൂചനയുണ്ട്. ലിബിയയുടെ അയല്‍രാജ്യങ്ങളായ ടുണീഷ്യ, ഈജിപ്ത്, എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ അവസാനം മുതല്‍ ഐസിസിന്റെ നാല് സെല്ലുകള്‍ ശക്തമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. സിറിയയിലെയും ഇറാഖിലെയും തകര്‍ച്ചയ്ക്ക് ശേഷം ഐസിസ് എവിടെയാണ് അടുത്ത് തന്നെ ശക്തമാവുകയെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ക്ലാറിയോണ്‍ പ്രോജക്ടിന്റെ അറബിക് സ്‌പെഷ്യലിസ്റ്റായ റാന്‍ മെയിര്‍ പറയുന്നത്.

കിഴക്കന്‍ രാജ്യങ്ങളില്‍ ഫിലിപ്പീന്‍സില്‍ ഐസിസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും അയല്‍രാജ്യമായ മലേഷ്യയിലേക്കും ഇത് കടന്നിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ഐസിസിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ തന്നെ സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ ഇറാന്‍, സൗദി, ഗള്‍ഫ് സ്റ്റേറ്റുകള്‍ എന്നിവയില്‍ ഐസിസ് പ്രബലമായി വരുന്നുവെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. 2015 ജൂണില്‍ തന്നെ ഐസിസ് റഷ്യയില്‍ സജീവമായി തുടങ്ങിയിരുന്നു.

എന്നാല്‍ മോസ്‌കോയില്‍ രണ്ട് ടെറര്‍ സെല്ലുകള്‍ ഈ ആഴ്ച തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ അവ നോര്‍ത്ത് കൗകാസസ് റീജിയണില്‍ നിന്നും രാജ്യമാകമാനം പരക്കുമെന്നുള്ള പുതിയ ആശങ്ക ശക്തമായിരിക്കുയാണിപ്പോള്‍. സിറിയയിലും ഇറാഖിലും ഐസിസ്തുടച്ച് നീക്കപ്പെട്ടുവെങ്കിലും മറ്റ് ഏഴ് രാജ്യങ്ങളിലേക്ക് ഐസിസ് അനുകൂല സംഘടനകള്‍ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഐസിസിന്റെ പോഷകസംഘടനകള്‍ പോലെയാണിവ പ്രവര്‍ത്തിക്കുന്നത്. ഫിലിപ്പീന്‍സില്‍ ഇത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ലനാവോ എന്നാണറിയപ്പെടുന്നത്. മെയ് മാസത്തില്‍ ഇവര്‍ മറാവി നഗരത്തില്‍ ആക്രമണം നടത്തിയിരുന്നു
.
ഫിലിപ്പീന്‍സില്‍ ഒരു ഐസിസ് കലിഫത്ത് സ്ഥാപിക്കുകയാണിവരുടെ ലക്ഷ്യം. ഈജിപ്തില്‍ ഐസിസില്‍ അഫിലിയേറ്റ് ചെയ്ത വില്‍യാറ്റ് സിനായ് എന്ന ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. 2015 ഒക്ടോബറിലാണ് ഇസ്ലാമിക് സ്റ്റേറ്റ് സോമാലിയ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിരവധി ജിഹാദി ആക്രമണങ്ങള്‍ ഇവര്‍ സോമാലിയയില്‍ നടത്തിയിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ ഭീകരസംഘടനയായ ബോക്കോ ഹറാം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്നാണ് അറിയപ്പെടുന്നത്. 2015 മാര്‍ച്ചില്‍ ഇത് ഐസിസിനോട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യെമന്‍, അല്‍ജീരിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഐസിസിന് വേരുകളുണ്ടായിത്തുടങ്ങിയിരിക്കുന്നു.

 

.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button