CinemaMollywoodLatest NewsKollywood

ആരാധകരെ അമ്പരപ്പിച്ച ബാഹുബലിയുടെ പിന്നാമ്പുറ കാഴ്ചകൾ വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്രലോകത്തെ ഞെട്ടിച്ച ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തിന്‍റെ കഥയ്ക്കപ്പുറം അതിലെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ കണ്ണിൽ നിന്ന് മായാറില്ല. ഇത്തരം രംഗങ്ങൾ എങ്ങനെ സൃഷ്ട്ടിച്ചുവെന്നാണ് പലർക്കും അറിയേണ്ടത്.തിയേറ്ററില്‍ ലോകം കണ്ട് ഞെട്ടിയ കാഴ്ചകളുടെ ഇതുവരെ കാണാത്ത പിന്നാമ്പുറ കാഴ്ചകള്‍ ഇതാ പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

രസകരവും കൗതുകകരവുമായ മേക്കിങ് വീഡിയോയിൽ ദേവസേനയുടെ രഥത്തിലെ കുതിപ്പിന്‍റെയും ബാഹുബലിയുടെയും ഭല്ലലദേവന്‍റെയും പോരാട്ടത്തിന്റെയും യുദ്ധങ്ങളുടെയുമെല്ലാം പിന്നിലുള്ള കഠിനാധ്വാനങ്ങൾ കാണാൻ കഴിയും.

സംവിധായകന്‍ രാജമൗലിയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ രമ രാജമൗലി താരങ്ങളെ ഒരുക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിലുണ്ട്. പ്രധാന താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, സത്യരാജ്, അനുഷ്‌ക ഷെട്ടി എന്നിവരും രാജമൗലിയുമെല്ലാം ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button