Latest NewsNewsIndia

നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം

മുംബൈ: നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം. നടുറോഡിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ സിസിടിവിയിൽ. സംഭവം നടന്നത് മുംബൈ നെഹ്റു നഗറിലാണ്. കണ്ടുനിന്നവർ മുഖത്തടിയേറ്റു വീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനോ അക്രമിയെ പിടികൂടാനോ തയാറായില്ല.

സംഭവം നടന്നത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്. എന്നാൽ ഇപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അക്രമത്തിനിരയായത് സന്ധ്യയ്ക്കു ട്യൂഷൻ കഴിഞ്ഞുവന്ന നെഹ്റുനഗർ സ്വദേശിനിയായ പതിനാറുകാരിയാണ്. പെൺകുട്ടിയെ റോഡിലൂടെ നടന്നുവന്ന യുവാവ് കയറിപ്പിടിക്കുകയും അക്രമിക്കുകയുമായിരുന്നു.

പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും യുവാവിനെ പിന്തിരിപ്പിക്കാനോ അക്രമം തടയാനോ ചുറ്റുമുള്ളവർ ശ്രമിച്ചില്ല. മുഖത്തടിയേറ്റ പെൺകുട്ടി നിലത്തുവീണതോടെയാണു യുവാവ് അക്രമം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button