Latest NewsNewsIndia

കൂടിക്കാഴ്ചക്കുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷണം നിരസിച്ച്‌ ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണം ഹാര്‍ദിക് പട്ടേല്‍ നിരസിച്ചു. അതേസമയം രാഹുലിന്റെ ക്ഷണം നിരസിച്ചത് ചര്‍ച്ചക്ക് താല്‍പര്യമില്ലാഞ്ഞിട്ടല്ലെന്നും ദളിത് – പിന്നോക്ക നേതാക്കളുമായുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളതിനാലാണെന്നും ഹർദിക് പട്ടേൽ വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം രാഹുലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ഗാന്ധിനഗറില്‍ നടക്കുന്ന റാലിക്കിടെ കൂടിക്കാഴ്ച നടത്താനാണ് ഹാര്‍ദിക്കിനെ രാഹുല്‍ ക്ഷണിച്ചിരുന്നത്. ദളിത്, പിന്നോക്ക, പട്ടേല്‍ വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button