Latest NewsNewsIndia

വാട്സ് ആപ്പിലൂടെ വ്യജ സര്‍ക്കാര്‍ വിജ്ഞാപനം; പോലീസ് അന്വേഷണം ആരംഭിച്ചു

ലക്നൗ : ഉത്തര്‍പ്രദേശില്‍ വാട്സ് ആപ്പിലൂടെ വ്യാജ സര്‍ക്കാര്‍ വിജ്ഞാപനം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവിധ വകുപ്പുകളിലേക്ക് കഴിഞ്ഞ ആഴ്ച ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വാട്സ് ആപ്പിലൂടെ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ സംവരണത്തില്‍ മാറ്റങ്ങള്‍ വരുത്തി വ്യജപ്രചരണം നടത്തുകയായിരുന്നു.

പരീക്ഷാഭവനിലേക്കും വിവിധ മാധ്യമങ്ങളിലേക്കും വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി എന്ന പ്രചരണം പടര്‍ന്നതോടെ ആശങ്കയിലായ ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ വിളിച്ച്‌ അന്വേഷിക്കാന്‍ തുടങ്ങി. ഇതോടെയാണ് വാട്സ് ആപ്പിലൂടെ വ്യാജ വിജ്ഞാപനം പ്രചരിക്കുന്ന കാര്യം പൊലീസ് അറിഞ്ഞത്. നഗര വികസന മന്ത്രാലയം ഇറക്കിയ ഉത്തരവ് എന്ന പേരിലാണ് മെസ്സേജുകള്‍ ഉപയോക്താക്കളില്‍ എത്തിയത്.

സര്‍ക്കാര്‍ പുറത്തിയ ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്ത്രീകള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും മാത്രം അപേക്ഷിക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ അതില്‍ തിരുത്തലുകള്‍ വരുത്തി സംവരം ഇല്ലാത്ത ആളുകള്‍ക്കും അപേക്ഷിക്കാം എന്ന തരത്തിലാക്കി മാറ്റിയാണ് പ്രചരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button